മരട്: നഗരസഭ വെസ്റ്റ് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നഗരസഭാ അങ്കണത്തിൽ കർക്കടക കഞ്ഞിവിതരണം നടത്തി. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ടെൽമ സനൂജ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, ജയ ജോസഫ്, മെമ്പർ സെക്രട്ടറി എ. ഹുസൈൻ എന്നിവർ സംസാരിച്ചു.