കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മണ്ണൂർ മൂന്നാം വാർഡ് അന്ത്യാളൻപറമ്പിലെ പ്രവർത്തനരഹിതമായ പാറമടകളിലും റബർ തോട്ടങ്ങളിലും മാലിന്യ നിക്ഷേപിക്കുന്നത് ജനജീവിതത്തെ ദുസഹമാക്കുന്നതായി പരാതി. പ്ളാസ്റ്റിക് മാലിന്യങ്ങളടക്കമാണ് നിക്ഷേപിക്കുന്നത്. ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയുന്നില്ല. ചാക്കിൽ കെട്ടിയ മാലിന്യങ്ങളും കോഴി വേസ്​റ്റുകൾ തള്ളുന്നതും പതിവാണ്. മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.