കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ കൈവല്ല്യമിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 51 ശതമാനം വിലക്കുറവിൽ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. വാര്യർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കൈവല്ല്യമിത്ര ഏരിയ സെക്രട്ടറി രാജു പാലക്കുന്നേൽ അദ്ധ്യക്ഷനായി. കൺവീനർ അനിയൻ പി. ജോൺ, കമ്പനി ജോയിന്റ് സെക്രട്ടറി സണ്ണി വർഗീസ്, ട്രഷറർ പി.കെ. കുട്ടികൃഷ്ണൻ നായർ, ഏലിയാസ് ജോൺ, എം.പി. പൈലി, മജു പോക്കാട്ട്, പ്രകാശ് നെടുങ്ങോട്ടിൽ, അബു എബ്രഹാം, എബി കെ. ജോസഫ് , യാക്കോബ് കിഴക്കുംപാറ എന്നിവർ സംസാരിച്ചു. അരിവാൾ തോട്ടികൾ, സ്‌പ്രെയറുകൾ, ചെയിൻസോ, ഗ്രാസ് കട്ടർ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് വിതരണം ചെയ്തത്.