ആലുവ: ആലുവ പാലസ് റോഡിൽ പ്രഭാതസവാരിയിലായിരുന്ന വയോധികനെ ഇടിച്ചിട്ടും നിറുത്താതെ പോയ പിക്കപ്പ് വാനും ഡ്രൈവറെയും പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി എബ്രഹാമിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ച ആലുവ മുനിസിപ്പൽ പാർക്കിന് സമീപം താമസിക്കുന്ന തളിയത്ത് വീട്ടിൽ ബോബിയെയാണ് (73) വാഹനം ഇടിച്ചുവീഴ്ത്തിയത്. ഏറെ സമയം കഴിഞ്ഞ് പൊലീസെത്തി ബോബിയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. അപകത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.