ആലുവ: ബംഗ്ളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിനികളെ ട്രെയിനിൽ ശല്യം ചെയ്തയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുപ്പതി സ്വദേശി വിജയ് രാജേന്ദ്രനാണ് (35) പിടിയിലായത്.
ഇന്നലെ രാവിലെ ബംഗളുരു - എറണാകുളം ട്രെയിനിൽ തൃശൂർ സ്റ്റേഷൻ വിട്ട ശേഷമാണ് സംഭവമുണ്ടായത്. ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനികളെ പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വിദ്യാർത്ഥിനികൾ റെയിൽവേ പൊലീസിനെ വിവമറിയിച്ചു. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.