മട്ടാഞ്ചേരി: ബി​ൽ കുടിശികയെത്തുടർന്ന് വാട്ടർ കണക്ഷൻ വിച്ഛേദിക്കാൻ ചെന്ന ജല അതോറിട്ടി​ ജീവനക്കാരെ ഗൃഹനാഥൻ മർദ്ദി​ക്കുകയും ജീവനക്കാരിയെ അസഭ്യം പറയുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി. കരുവേലിപ്പടി ഓഫീസി​ൽനിന്ന് പോയ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കൊച്ചിൻ കോളേജിന് സമീപം കൂവപ്പാടത്തെ വീട്ടിൽ എത്തിയ ജീവനക്കാരെ ഗൃഹനാഥൻ മർദ്ദി​ച്ചെന്നാണ് പരാതി​. എൻജി​നി​യർ എം.എ ഗ്രേസി മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി.