മൂവാറ്റുപുഴ: കല്ലൂർക്കാട് കോട്ടക്കവലയിൽ വീടിന്റെ മുന്നിൽവച്ച് പിക്കപ്പ് വാനിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്ലൂർക്കാട് കുഴികണ്ടത്തിൽ മണിയുടെ മകൻ കാശിനാഥാണ് (11) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം.
സഹോദരിയുടെ കൂടെ കാശിനാഥ് കടയിൽനിന്ന് പെൻസിൽ വാങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഴക്കുളം ലിറ്റിൽ തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. അമ്മ: ആതിര. സഹോദരി: ദേവിക പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.