murali-
മുരളി

മൂവാറ്റുപുഴ: ആരക്കുഴ സെന്റ് മേരീസ്‌ ഫെറോന പള്ളിയിലെ ഭണ്ഡാരക്കുറ്റി തകർത്ത് പണം മോഷ്ടിച്ച സംഭവത്തിൽ മുടവൂർ തവളക്കവല വെട്ടിക്കാക്കുടിയിൽ വീട്ടിൽ മുരളിയെ(46) അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്,​ എസ്.ഐമാരായ രജിത്, ജയകുമാർ, സജി, പോൾ മാത്യു, ഇർഫാൻ ഹബീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മഴക്കാല മോഷണങ്ങൾ തടയുന്നതിനായി പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.