b
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ആരംഭിച്ച് പുസ്തക നിധി പദ്ധതിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിക്കുന്നു.

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കായി ഉമ തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ച പുസ്തകങ്ങളുടെ വിതരണം 'പുസ്തകനിധി' പദ്ധതി ആരംഭിച്ചു.

14 വരെ 34 സ്‌കൂളുകളിൽ പുസ്തകവിതരണം നടത്തും. വെണ്ണല ഗവ. എയർ സെക്കൻഡറി സ്‌കൂളിൽ ഉമ തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപികമാരായ ആൻസി ആന്റണി, ചന്ദ്രലേഖ ടി.കെ, ബിന്ദു, പി.ടി.എ പ്രസിഡന്റ് അനീർ, എം.കെ. ഇസ്മായിൽ, എം.എം. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.