boby

കൊച്ചി: ആലുവ തളിയത്ത് കുടുംബാംഗമായ ബോബി തളിയത്ത് (73) നിര്യാതനായി. ഭൗതികശരീരം ഇന്ന് രാവിലെ എട്ടിന് ആലുവയിലുള്ള വസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് മൂന്നിന് വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചേച്ചമ്മ (പയ്യനാട്ട് കുടുംബം, ചമ്പക്കുളം). മക്കൾ: ടിനു, ജോർജ്. മരുമക്കൾ: ജോബി (താഴത്തേവീട്ടിൽ), അന്ന (വള്ളവൻതറ)