drawing-
പറുദീസ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ പെൻസിൽ ഡ്രോയിംഗ് മത്സരത്തിലെ വിജയികൾ സംഘാടകർക്കൊപ്പം

ഇലഞ്ഞി: പറുദീസ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്റർ സ്‌കൂൾ പെൻസിൽ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു. മുത്തോലപുരം സെന്റ് പോൾസ് ഹൈസ്‌കൂളിൽ നടന്ന മത്സരത്തിൽ 64 കുട്ടികൾ പങ്കെടുത്തു. യു.പി വിഭാഗത്തിൽ അതുല്യ അന്ന മേരി ഒന്നാം സ്ഥാനവും സൻകീർത്തി ശ്രേയസ് രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്. വിഭാഗത്തിൽ വിഗ്നേഷ് വിനേഷ് ഒന്നാം സ്ഥാനവും ടി.ആർ. ദേവാർച്ചന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. പറുദീസ ക്ലബ് പ്രസിഡന്റ് റോബി വരിയ്ക്കാനി അദ്ധ്യക്ഷനായി. ഡോജിൻ ജോൺ, സുജ ആന്റണി, സോണി കളപ്പുര തുടങ്ങിയവർ സംസാരിച്ചു.