കൊച്ചി: സെന്റ് ആൽബർട്‌സ് കോളേജിൽ എൽ.എം. പൈലി ചെയർ തുടങ്ങണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിലിന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് നിവേദനം നൽകി. രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്ന അദ്ദേഹം, 1946ൽ ആരംഭിച്ച സെന്റ് ആൽബർട്‌സിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്നു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് അരുൺ വിജയ്, സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.