പിറവം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത് പ്രകടനവും ധർണയും നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ജിൻസൺ വി. പോൾ അദ്ധ്യക്ഷനായി. ഡോ. വർഗീസ് മഠത്തിക്കുന്നത്ത്, പി.ബി. രതീഷ്, ടോമി കെ. തോമസ്, കെ.എൻ. ഗോപി, കെ. ചന്ദ്രശേഖരൻ,കെ.പി. സലീം, വി.ആർ. സോമൻ, സോജൻ ജോർജ്, രാജു തെക്കൻ, ജോർജ് ചമ്പമല, ജൂലി സാബു, ദുർഗാ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.