അങ്കമാലി: കുറുമശേരി ഗവ. യു.പി സ്‌കൂളിന് അനുവദിച്ച ബസ് റോജി എം. ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷനായി. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 19.29 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോയി, ആർ.സി. നായർ, ഹെഡ്മിസ്ട്രസ് കെ.കെ. ഷീബ, എം.എസ്. ശിവദാസൻ തുടങ്ങിയവർ സന്നിഹിതരായി.