anusmaranam-
പാമ്പാക്കുട അയ്യപ്പൻ അനുസ്മരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: രക്തസാക്ഷി പാമ്പാക്കുട അയ്യപ്പൻ അനുസ്മരണം സിപി.എം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പാമ്പാക്കുടയിൽ നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ ഏരിയാ സെക്രട്ടറി പി.ബി. രതീഷ് പതാക ഉയർത്തി. അനുസ്മരണ റാലിയും പൊതുയോഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. രതീശൻ അദ്ധ്യക്ഷനായി. സി.എൻ. പ്രഭ കുമാർ, എം.എൻ. കേശവൻ, ബേസിൽ സണ്ണി, ബേബി ജോസഫ്, സി.ടി. ഉലഹന്നൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണവും നടന്നു.