hiroshima
വൈ.എം.സി.എയുടെയും കണ്ടനാട് എം.ജി.എം സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഹിരോഷിമ ദിനാചരണത്തിൽനിന്ന്

ഉദയംപേരൂർ: വൈ.എം.സി.എയുടെയും കണ്ടനാട് എം.ജി.എം സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ആചരിച്ചു. പൊതുസമ്മേളനം വൈ.എം.സി.എ കേരള റീജിയൻ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ,​ ഉദയംപേരൂർ വൈ.എം.സി.എ പ്രസിഡന്റ് ബേബി ജോസഫ്, കേരള റീജിയൻ വൈസ് ചെയർമാൻ കുരിയൻ തൂമ്പുങ്കൽ, എം.ജി.എം ഗ്രൂപ്പ് സി.ഇ.ഒ ആൽഫ മേരി, പ്രിൻസിപ്പൽ ഉമ, അനിൽ ജോർജ്, എം.വി.സണ്ണി, പയസ് ആലുംമൂട്ടിൽ എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു.