cpi
അങ്കമാലിയിൽ നടന്ന പി.കെ.ഇബ്രാഹിംകുട്ടി അനുസ്മരണം എൻ. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും സി.പി.ഐ നേതാവുമായ പി.കെ. ഇബ്രാഹിംകുട്ടിയുടെ 21ാം അനുസ്മരണദിന സമ്മേളനം അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ സി.പി.ഐ ജില്ല സെക്രട്ടറി എൻ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദിനകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം എം.എം. പരമേശ്വരൻ അദ്ധ്യക്ഷനായി. ശ്രീമൂലനഗരം മോഹനൻ, എം. മുകേഷ്. എം.എം ജോർജ്, അഡ്വ .ജി. ബൈജുരാജ്, എം.എസ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.