കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരൽ ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ചു. അഭിനേത്രിയും ഇൻഫ്‌ളുവൻസറുമായ മാളവിക കൃഷ്ണദാസ് മുഖ്യാതിഥിയായി. ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ സർവീസസ് ചീഫ് ഡോ. ദിലീപ് പണിക്കർ, ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ നഴ്സ് ചീഫ് ക്യാപ്‌ടൻ ആർ. തങ്കം, ഡോ. ജീസൺ സി. ഉണ്ണി, ഡോ. ജോസ് പോൾ, ഡോ. എസ്. രാജ്ശ്രീ, ഡോ. ജോയ്‌സ് ഫ്രാൻസിസ്, ഡോ. ഷെർളി മാത്തൻ, ഡോ. എസ്. മായാദേവി കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.