ഇലഞ്ഞി: ഇലഞ്ഞി മുത്തലപുരം സർവീസ് സഹകരണ സംഘത്തിന്റെ കീഴിലുള്ള വളം വിതരണ കേന്ദ്രങ്ങളിൽ ഗുണ നിലവാരം കുറഞ്ഞ വളമാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് ബാങ്കിന് മുന്നിൽ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി സമരം നടത്തി. ഇഫ്‌ക്കോ കമ്പനിയുടെ ഗുണനിലവാരം കുറഞ്ഞ വളങ്ങളാണ് വർഷങ്ങളായി വിതരണം ചെയ്യുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ .തോമസ് ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് കുളത്തുങ്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ഡോജിൻ ജോൺ, സാജു ഉറുമ്പിപാറ, അപ്പച്ചൻ ഇഞ്ചിപറമ്പിൽ, ബെന്നി കാച്ചിറ, ജോയി മാണി, ജോബി കുളത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.