മൂവാറ്റുപുഴ: കീടനാശിനിരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിൽ മാതൃകാ പച്ചക്കറി തോട്ടം നിർമ്മിച്ച് സ്വതന്ത്ര കർഷക സംഘം. സീനിയർ അദ്ധ്യാപിക അംബുജത്തിന് പച്ചക്കറി തൈകൾ നൽകി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.എം. അബ്ദുൽ മജീദ് പദ്ധതി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അലിയാർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷെക്കീർ കോട്ടകുടി,അലിയാർ തോപ്പിൽ, നവാസ് പേണ്ടാണം തുടങ്ങിയവർ സംസാരിച്ചു.