മൂവാറ്റുപുഴ: തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെ തൃക്കളത്തൂ‌‌ർ എസ്.സി.എം ഹാളിൽ 10ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജനറൽ മെഡിസൻ, ഇ.എൻ.ടി, കാർഡിയോളജി, പൾമനോളജി വിഭാഗങ്ങളിൽ പ്രത്യേക പരിശോധന ഉണ്ടായിരുക്കുമെന്ന് വികാരി ഫാ. ജേക്കബ് കൊച്ചുപറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9562956671.