കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സംഘടിപ്പിക്കുന്ന 33 -ാമത് കാരംസ് ടൂർണമെന്റ് 15ന് നടക്കും. വനിതാ വ്യവസായി പ്രീതി പറക്കാട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനായി 9526778217 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ്, സെക്രട്ടറി ഷൈൻ പി. ജോസ് എന്നിവർ അറിയിച്ചു.