1
ജില്ലാ കളക്ടർക്ക് കെ.ജെ. മാക്സി എം.എൽ.എ ഉപഹാരം നൽകുന്നു

മട്ടാഞ്ചേരി: സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സബ് കളക്ടർ കെ. മീര എന്നിവർക്ക് കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. ഹെറിറ്റേജ് സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മെട്രോ പൊളീറ്റൻ ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, ജോസഫ് ഡോമിനിക്, പി.എസ്. രാജം, അഡ്വ. പ്രിയ പ്രശാന്ത്, ആന്റണി കുരീത്തറ, ആന്റണി ഹെർട്ടിസ്, കെ.ജെ. സോഹൻ, തഹസിൽദാർ സനോജ് എന്നിവർ സംസാരിച്ചു.