പറവൂർ: ഇ.എം.എസ് സാംസ്കാരികാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് അഞ്ചിന് പറവൂർ നഗരസഭാ ടൗൺഹാളിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം നടത്തും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എസ്. സതീഷ്, എസ്. ശർമ്മ, ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, സുനിൽ പി. ഇളയിടം, ടി.വി. നിധിൻ എന്നിവർ സംസാരിക്കും.