കാലടി: മലയാറ്റൂർ ശ്രീ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ 10-ാം തീയതി രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും. ക്ഷേത്രം തന്ത്രി മംസിമന വാസുദേവൻ നമ്പൂതിരി കാർമ്മികനാകും. തുടർന്ന് പ്രസാദവിതരണവും ഔഷധ കഞ്ഞി വിതരണവും നടക്കും.