പറവൂർ: വടക്കേക്കര ഗവ. മുഹമ്മദൻ എൽ.പി സ്കൂളിൽ വർണക്കൂടാരത്തിന്റെ നിർമ്മാണത്തിന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ശിലാസ്ഥാപനം നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, നിഖിത ജോബി, ഇ.എം. നായിബ്, ടിസ്മി ജോസഫ്, എൻ.കെ. മഹേശ്വരി, എം.കെ. സുസ്മിത, എം.കെ. ശില്പ എന്നിവർ സംസാരിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് എന്ന പദ്ധതിയിലാണ് വർണക്കൂടാരം നിർമ്മിക്കുന്നത്.