വൈപ്പിൻ : ചെറായി ഗജസേന ആനപ്രേമി സംഘം സംഘടിപ്പിക്കുന്ന ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ആനയൂട്ട് 10 ന് രാവിലെ നടക്കും. 5.30 ന് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7.30 ന് ജില്ലയിലെ ഏറ്റവും വലിയ ഗജസംഗമം തുടങ്ങും. ക്ഷേത്ര മൈതാനത്ത് എത്തുന്ന ഗജരാജ റാണിമാർക്ക് വിഭവ സമൃദ്ധമായ വിരുന്നും ഔഷധ ഊട്ടും നൽകും. ആനകളെ ഊട്ടുന്നതിന് തന്ത്രി, മേൽശാന്തി, ചട്ടക്കാർ എന്നിവർക്ക് മാത്രമേ അനുവാദമുള്ളൂ. ഡി.എഫ്.ഒ.യുടെനിർദ്ദേശ പ്രകാരമാണിത്.