വൈപ്പിൻ : മുതിർന്ന പൗരന്മാരുടെ 2025 ലെ സംസ്ഥാന നയം വിശദീകരിക്കുന്നതിനായി വൈപ്പിൻ മണ്ഡലത്തിൽ 10-ാം തീയതി മുതൽ വയോജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വയോജന ക്ഷേമം മുൻ നിർത്തി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കൺവെൻഷനുകളും ബോധവത്കരണവും സംഘടിപ്പിക്കും. ആഗസ്റ്റ് 10 രാവിലെ10ന് പള്ളിപ്പുറം, വൈകിട്ട് 3ന് മുളവുകാട്, 11 വൈകിട്ട് 4ന് കടമക്കുടി, 15 രാവിലെ 10ന് നായരമ്പലം, വൈകിട്ട് 4ന് ഞാറക്കൽ, 16 വൈകിട്ട് 3ന് എളങ്കുന്നപ്പുഴ, 17 വൈകിട്ട് ന്3 എടവനക്കാട്, 19 വൈകിട്ട് 4ന് കുഴുപ്പിള്ളി എന്നിങ്ങനെയാകും വയോജന കൂട്ടായ്മകൾ നടത്തുക.