പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കതിർ പദ്ധതിയിൽ സംയോജിത പച്ചക്കറി കൃഷി തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി. സജീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എം.യു. അജി അദ്ധ്യക്ഷനായി. എൻ. ശ്രേഷ, കെ.എൽ. ബിബിൻ, വി.എൻ. സുകുമാരൻ, ടി.എസ്. ചന്ദ്രൻ, എം.ഇ. നാസർ, സി.എ. ഷീല, ജീജ ദീപക് എന്നിവർ പങ്കെടുത്തു.