പറവൂർ: ഡെമോക്രാറ്റിക്ക് അലയൻസ് ഫോർ നോളജ് ഫ്രീഡം പറവൂർ ചാപ്ടറിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയും സൈബർ സുരക്ഷയും നാളെയും സാദ്ധ്യതകളും എന്ന വിഷയത്തിൽ മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ ഇന്ന് ഉച്ചക്ക് രണ്ടിന് സെമിനാർ നടക്കും. രാകേഷ് ശർമ്മ, അനൂപ് നായർ എന്നിവർ ക്ലാസെടുക്കും. ഓൺലൈനായും പങ്കെടുക്കാം. ഫോൺ: 9446772664.