പറവൂർ: കണ്ണൂർ വീവേഴ്സ് സർവീസ് സെന്റർ, ചേന്ദമംഗലം കരിമ്പാടം എച്ച് 191 കൈത്തറി സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ 11-ാമത് ദേശീയ കൈത്തറിദിനം ആഘോഷിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.പി. രാജീവ് അദ്ധ്യക്ഷനായി. ബബിത ദിലീപ്, ഷൈജ സജീവ്, സി.പി. പ്രവീൺ, അജിത്‌കുമാർ ഗോതുരുത്ത് എന്നിവർ സംസാരിച്ചു. നെയ്ത്ത് മത്സരം, നൂൽച്ചുറ്റ് മത്സരം, മ്യൂസിക് ചെയർ മത്സരം എന്നിവ സംഘടിപ്പിച്ചു. നെയ്ത്ത് തൊഴിലാളികളുടെ വിവിധ കലാപരിപാടികളും നടന്നു.