അങ്കമാലി: നഗരസഭാ കൗൺസിലിനെ നോക്കുകുത്തിയാക്കി അയ്യായി പാടശേഖരത്തെ വഴിയില്ലാത്ത നിലം പൊന്നും വിലക്ക് വാങ്ങിയെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സ്ഥലം വാങ്ങുന്ന വിഷയം കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നപ്പോൾ വഴിയില്ലാത്തതും നിലമായതുമായ സ്ഥലം വാങ്ങുന്നതിനെ എതിർത്ത് പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും വികസന പ്രവർത്തനങ്ങൾക്ക് വഴിയുള്ളതും പുരയിടമായതുമായ സ്ഥലം വാങ്ങുന്നതിന് പരിപൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധ ധർണ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി.വൈ, ഏല്യാസ് അദ്ധ്യക്ഷനായി. പി.എൻ. ജോഷി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.