mk-sanu

ആലുവ: ജീവിതാന്ത്യം വരെ ശ്രീനാരായണ സന്ദേശം ഉയർത്തിപ്പിടിച്ച പ്രൊഫ. എം.കെ. സാനുവിന്റെ അസ്ഥി നിമജ്ജന ചടങ്ങുകൾ ആലുവ അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ സാന്നിദ്ധ്യത്തിൽ നടന്നു. രാവിലെ 7.30 മുതൽ രണ്ട് മണിക്കൂർ നീണ്ട ചടങ്ങുകൾക്ക് ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിച്ചു.

കർമ്മങ്ങൾക്കുശേഷം പെരിയാറിലെ അദ്വൈതാശ്രമം കടവിൽ അസ്ഥിനിമജ്ജനം നടന്നു. മക്കളായ രഞ്ജിത്ത്, ഹാരിസ്, രേഖ, ഗീത, സീത എന്നിവരും മരുമക്കളും കൊച്ചുമക്കളും ഉൾപ്പെടെ 40ഓളം പേർ പങ്കെടുത്തു. തുടർന്ന് ഉച്ചയ്‌ക്ക് ഗുരുപൂജ അർപ്പിച്ച ശേഷമാണ് ബന്ധുക്കളെല്ലാം പിരിഞ്ഞത്. സാനു മാഷിന്റെ ഭാര്യ രത്നമ്മ മരിച്ചപ്പോഴും അസ്ഥിനിമജ്ജനം നടത്തിയത് അദ്വൈതാശ്രമത്തിലായിരുന്നു. ഒക്ടോബർ 17ന് രത്നമ്മ മരിച്ചിട്ട് രണ്ട് വർഷം തികയും.