പെരുമ്പാവൂർ: പെരുമ്പാവൂർ സരിഗ സംഘടിപ്പിക്കുന്ന 33-ാമത് പ്രൊഫഷണൽ നാടകോത്സവത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളുടെ ലിസ്റ്റ് സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ പ്രകാശനം ചെയ്തു. കൺവീനർ ഷാജി സരിഗ, ഫാസ് പ്രസിഡന്റ് അഡ്വ. ജയപാലൻ, സെക്രട്ടറി എച്ച്. വരാഹൻ, ബാബു കാഞ്ഞിരക്കോട്ടിൽ, മുനിസിപ്പൽ കൗൺസിലർ ടി. ജവഹർ, ഷറഫ്, ഐമുറി വേണു, എസ്. ജയചന്ദ്രൻ, സിനിമ സീരിയൽ താരം ബിജോയ്, സണ്ണി തുരുത്തിയിൽ, കെ. രാമചന്ദ്രൻ, എൽ. ശ്രീകുമാർ, പി.എസ്. ഗോപാലകൃഷ്ണൻ, പി.ആർ. പ്രതാപചന്ദ്രൻ നായർ, എം.പി. ജോർജ്, ചൈത്രം ബാബു എന്നിവർ സംസാരിച്ചു.. സെപ്റ്റംബർ 9 മുതൽ 19 വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിലാണ് നാടകോത്സവം നടക്കുന്നത്.