കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ആയുർവ്വേദ ഡിസ്പൻസറിയും സംയുക്തമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം അനിത ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് അദ്ധ്യക്ഷനായി. ജയശ്രീ പദ്മാകരൻ, എം.എം. ബഷീർ, ജലജാ മണിയപ്പൻ, എ.പി. സുഭാഷ്, ഹസീന ഷാമൽ, ജെസ്സി ജോയി, ജയന്തി റാവു രാജ്, സുനിതാസണ്ണി, മെഡിക്കൽ ഓഫീസർ ഡോ. നീതു ജോൺസൺ എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധവും ആരോഗ്യ ലക്ഷ്മി പദ്ധതിയുടെ വ്യാപനവും ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങളായിരുന്നു. ഡോ. ജിസ്മി, രമ്യ, നീതു ജോൺസൺ, അമൂല്യ, ആയുർവ്വേദ ഡിസ്പെൻസറി ഉദ്യോഗസ്ഥരായ ആര്യ ശ്രീനിവാസൻ, അബ്ദിജ ഷിബു, ബി.എം. അഷ്റഫ്, ആശാ വർക്കർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.