കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എം.എൽ.എയുടെ വിദ്യാജ്യോതി പുരസ്ക്കാരം നൽകി ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് റാങ്ക് നേടിയവർ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. മണ്ഡലത്തിലെ സ്ഥിര താമസക്കാരും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 11 ന് മുമ്പ് advpvsreenijinmla@gmail.com എന്ന ഇ -മെയിൽ അഡ്രസിലോ 95268 04167, 8907927437 എന്ന വാട്‌സ്ആപ്പ് നമ്പറുകളിലോ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം സമർപ്പിക്കണം.