കൊച്ചി: ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. മായംകലർത്തൽ, പൂഴ്ത്തിവയ്പ് എന്നിവ വ്യാപകമാണ്. എറണാകുളം നിയോജക മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, വാസന്തി, അർജുനൻ ഗോപിനാഥ്, ഗിരീഷ് തമ്പി, വിജയൻ തേവര, മനോജ് മാടവന, ബിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.