കോലഞ്ചേരി: പൂതൃക്ക സർവീസ് സഹകരണ ബാങ്കിന്റെ 50-ാത് വാർഷീകാഘോഷങ്ങളുടെ ഭാഗമായി കോലഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് 10ന് മെഗാമെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പ്രസിഡന്റ് അനിബെൻ കുന്നത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർഡിയോളജി, ജനറൽ മെഡിസിൻ, ജനറൽസർജറി, ഓർത്തോപീഡിക്, ഡെന്റൽ, ഗൈനക്കോളജി, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. ഇ.സി.ജി, ക്യാൻസർ പരിശോധനയും അർഹരായ രോഗികൾക്ക് സൗജന്യമായി മരുന്നും നൽകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. ഡോ. ഈപ്പൻ പുന്നൂസ്, ഡോ.സുജ മേരി ജോർജ് എന്നിവർ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സത്യവ്രതൻ, നിബു കെ. കുര്യാക്കോസ്, എം.എസ്. അബ്രഹാം, ബാബു വർഗീസ്, തമ്പി ചേലോടത്തിൽ, പി.എം. മിഥുൻരാജ്, സെക്രട്ടറി സി.കെ. സിന്ധു എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷന് ബാങ്കിലോ ഭരണസമിതി അംഗങ്ങളെയോ ബന്ധപ്പെടണം.