പെരുമ്പാവൂർ: ഗൂഗിൾ മാപ്പ് ചതിച്ചതോടെ വഴിതെറ്റിയ കണ്ടെയ്‌നർ ലോറി പെരുമാവൂർ ഓൾഡ് വല്ലം റോഡിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് ലൊക്കേഷൻ കാണിച്ചതനുസരിച്ച് വഴിതെറ്റി ഓൾഡ് വല്ലം റോഡിൽ കയറിയ കണ്ടെയ്നർ ലോറി വളവ് തിരിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചു തകർക്കുകയും ചെയ്തു.