വൈറ്റില: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിൽ പോഷക സംഘടനാ നേതൃയോഗം നാളെ (ശനി) ശാഖാ ഓഫീസിൽ വൈകിട്ട് മൂന്നിന് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തി, സമാധി, കണയന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂത്ത് ഇഗ്‌നൈറ്റ് ലീഡർഷിപ്പ് ക്യാമ്പ് എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്ന യോഗത്തിൽ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.