കൊച്ചി: രവീന്ദ്രനാഥ ടാഗോറിന്റെ കാലാതീതമായ സംഭാവനകളെ മുൻനിറുത്തി ജോസ് തോമസ് പെർഫോമിംഗ് ആർട് സെന്ററിന്റെയും (ജെ.സി.പി.എ.സി) തൃപ്പൂണിത്തുറ ചോയിസ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ടാഗോർഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ജെ.സി.പി.എ.സി ആർട്ട് ഡയറക്ടർ കിയോചാനോ ടി.സി.കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ആർട്ട് ക്യൂറേറ്റർ യാമിനി ടെൽക്കർ, കെ.ജി. ശ്രീനിവാസ്, സോണിയ ക്രിപാലിനി തുടങ്ങിയവർ സംസാരിക്കും.