y

ഉദയംപേരൂർ: കൃഷി സമൃദ്ധിയുടെ ഭാഗമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ 20 വാർഡിലെ ഏറ്റവും നല്ല കർഷകനുള്ള അവാർഡ് ഇടവഴിക്കൽ വീട്ടിൽ അയ്യപ്പമേനോന് വാർഡ് മെമ്പർ ടി. എൻ. നിമിൽ രാജിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി സമ്മാനിച്ചു. 2000 രൂപയും പൊന്നാടയും നൽകി അനുമോദിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ജയചന്ദ്രൻ, വാർഡ് മെമ്പർമാർ ആയ മിനി സാബു, എ.എസ് കുസുമൻ, കൃഷി ഓഫീസർ സീന തുടങ്ങിയവർ സംസാരിച്ചു.