fire
പൂത്തോട്ട കെ.പി.എം ഹൈസ്‌കൂളിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസെടുക്കുന്നു

പൂത്തോട്ട: കെ.പി.എം ഹൈസ്‌കൂളിൽ എൻ.സി.സി കേഡറ്റ്‌സുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഗ്നിരക്ഷാസേന ബോധവത്കരണ ക്ലാസ് നടത്തി. തീപിടിത്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും മുൻകരുതലുകൾ എന്തൊക്കെയാണെന്നും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. തൃപ്പൂണിത്തുറ ഫയർ ആൻഡ് സേഫ്റ്റി വിദഗ്ദ്ധരും രക്ഷാപ്രവർത്തന രംഗത്തുള്ള വിദഗ്ദ്ധരുമാണ്ക്ലാസ് നയിച്ചത്.

ഫയർ എക്‌സ്റ്റിൻഗ്വിഷർ ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിശീലനം, തീപിടിത്തം, ഭൂകമ്പം, ശുചിത്വം, ഫസ്റ്റ് എയ്ഡ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ എന്നിവയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഫയർ ഓഫീസർമാരായ എം.ആർ. സുനിൽകുമാർ, ജിതിൻ തുടങ്ങിയവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് സംസാരിച്ചു.