തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ ലോംഗ് ലൈൻ ഗിൽനെറ്റ് ബയിംഗ് അസോസിയേഷൻ നേതാക്കൾ മന്ത്രി സജി ചെറിയാന് നിവേദനം നൽകി. യൂസർ ഫീ ഈടാക്കുന്നതിന് പുറമേ ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനത്തിൽ പ്രതിസന്ധിയിലായ കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ഗിൽനെറ്റ് ബോട്ടുകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നിവേദനം. കെ.ജെ മാക്‌സി എം.എൽ.എയുടെ നേതൃത്വത്തിൽ അസോ. പ്രസിഡന്റ് എ.എം നൗഷാദ്,സെക്രട്ടറി എം.മജീദ്, ഭാരവാഹികളായ പി.ഐ ഹംസക്കോയ,വി.കെ അഷ്‌ക്കർ, എ.എസ് ഷാജി, ഹാഷിം തുടങ്ങിയവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്. വിഷയത്തിൽ ഉചിതമായ തീരുമാനമില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.എം നൗഷാദ്,സെക്രട്ടറി എം.മജീദ് എന്നിവർ പറഞ്ഞു.