ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ രുധിരമാല ഭഗവതി ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ഇന്നലെ പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിന് 100 മീറ്റർ അകലെ പ്രധാന റോഡിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഒരു മാസത്തിന് ശേഷം ഞായറാഴ്ച ഭണ്ഡാരം തുറക്കാനിരിക്കെയാണ് കവർച്ച. 5000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകും. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എം.എ. രാജേഷിന്റെ പരാതിയിൽ ബിനാനിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.