കൊച്ചി: എറണാകുളം മാർക്കറ്റ് കനാലിൽ വീണ് ചെളിയിൽ പുതഞ്ഞയാൾ മരിച്ചു. ഇന്നലെ രാത്രി 9.30ന് കുട്ടപ്പായി റോഡിൽ കനാലിന് സമീപം ഇരുന്നയാളാണ് വെള്ളത്തിൽ വീണത്. ആൾക്കാർ ഓടിയെത്തിയെങ്കിലും ചെളിയിൽ പൂണ്ടതിനാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ക്ലബ്‌റോഡ് ഫയർഫോഴ്സെത്തി നെറ്റിന്റെ സഹായത്തോടെ രാത്രി 10.15നാണ് പുറത്തെടുത്തത്. ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ജനറൽ ആശുപത്രി മോ‌ർച്ചറിയിൽ.