കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തുന്ന 54-ാമത് വിവാഹ പൂർവ കൗൺസലിംഗ് യൂണിയൻ മന്ദിരഹാളിൽ ഇന്ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് നിർവഹിക്കും. വൈസ് പ്രസിഡന്റ്‌ പി.കെ. അജിമോൻ അദ്ധ്യക്ഷനാകും. സെക്രട്ടറി സി.പി. സത്യൻ സംഘടനാ സന്ദേശം നൽകും. കൗൺസിലർമാരായ എം.പി. ദിവാകരൻ, പി.എം. മനോജ്‌, വനിതാ സംഘം പ്രസിഡന്റ്‌ ലളിത വിജയൻ, സെക്രട്ടറി മഞ്ജു റെജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ വിലാസ് താന്നിക്കൽ, സെക്രട്ടറി അജേഷ് വിജയൻ, സൈബർ സേന ചെയർമാൻ ടി.പി. പ്രശാന്ത്, കൺവീനർ അഖിൽ ശേഖരൻ

തുടങ്ങിയവർ നേതൃത്വം നൽകും. പായിപ്ര ദമനൻ, ഡോ. സുരേഷ്, സി.പി. സത്യൻ, ബിന്ദു വി. മേനോൻ, വത്സല രാജൻ, ഡോ. സുരേഷ്, അഡ്വ. വിൻസെന്റ് ജോസഫ് തുടങ്ങിയവർ ക്ലാസെടുക്കും.