aituc

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യുസി സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം നടത്തിയ പ്രതിഷേധം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ജോഷി അദ്ധ്യക്ഷനായി. എം.പി. രാധാകൃഷ്ണൻ, കെ.ആർ. റെനീഷ് , വി.എസ്. സുനിൽകുമാർ, ടി.എ. അഷറഫ്, റോക്കി ജിബിൻ, വി.എ. സിദ്ധിക്ക് എന്നിവർ സംസാരിച്ചു.