കൊച്ചി: എഡ്രാക്ക് കൊച്ചി മേഖലയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'എഡ്രാക്ക് കൊച്ചി മേഖല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ' ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. എഡ്രാക്ക് കൊച്ചി മേഖല പ്രസിഡന്റ് ഐ.ജെ. ജോളി അദ്ധ്യക്ഷനായി. 'എഡ്രാക്ക് കൊച്ചി മേഖല വയോമിത്ര'യുടെ ഉദ്ഘാടനം ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് നിർവ്വഹിച്ചു. എഡ്രാക്ക് കൊച്ചി മേഖല വയോമിത്ര സെക്രട്ടറി കെ.ജെ. സുശാന്ത് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ക്ഷേമകാര്യ കമ്മിറ്റി ചെയർ പേഴ്‌സൺ സി.ഡി. വത്സലകുമാരി, കൗൺസിലർ ഷീബാലാൽ, ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നവീൻ സബാഷ്, എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, എഡ്രാക്ക് കൊച്ചി മേഖല ട്രഷറർ കെ.പി. അലക്‌സാണ്ടർ, എഡ്രാക്ക് കൊച്ചി മേഖല വയോമിത്ര കൺവീനർ ടി.കെ. ശശി എന്നിവർ സംസാരിച്ചു.