comp

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിംഗ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ. എസ്. എസ്. യൂണിറ്റിന്റെയും റെഡ് റിബൺ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ 60 യൂണിറ്റ് രക്തം ദാനം ചെയ്തു. തൊടുപുഴ ഐ.എം.എ.യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഷിജു രാമചന്ദ്രൻ, ജോബിൽ വർഗീസ്, വളന്റിയർ സെക്രട്ടറിമാരായ നെഹ്ബിൻ ഷബീർ, അഫിൻ എൻദോ വർഗീസ്, ടിസ ടിജോ, ഡെൽന മരിയ സജി, ക്ലബ് കോ-ഓർഡിനേറ്റർമാരായ ജസ്റ്റിൻ കെ. ചെറിയാൻ, എസ്. അനുഷ്ക, ഷറഫിയ റഷീദ് എന്നിവർ നേതൃത്വം നൽകി.